കാലാവധി കഴിഞ്ഞ ബേക്കറി സാധനങ്ങൾ തള്ളി; പതിനായിരം പിഴയിട്ടു
1453462
Sunday, September 15, 2024 4:30 AM IST
തിരുവമ്പാടി: തമ്പലമണ്ണ അങ്കണവാടിക്ക് സമീപം റോഡരികിൽ കാലാവധി കഴിഞ്ഞ ബേക്കറി സാധനങ്ങൾ ചാക്കിൽ കെട്ടി തള്ളി. ബേക്കറി സാധനങ്ങൾ തള്ളിയ അരീക്കോട് സ്വദേശി മുസ്തഫയിൽ നിന്ന് പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിലുള്ള സംഘം 10,000 രൂപ പിഴ ഈടാക്കി.
കൊടുവള്ളി നെല്ലാങ്കണ്ടിയിലുള്ള ബേക്കറിയിൽ നിന്നാണ് കാലാവധി കഴിഞ്ഞ ബേക്കറി സാധനങ്ങളും മറ്റ് പാഴ് വസ്തുക്കളുമാണ് രാത്രിയിൽ അങ്കണവാടിക്ക് സമീപം റോഡരികിൽ തള്ളിയത്.
പരിശോധനയ്ക്ക് പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ്, ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ, എസ്.എം. അയന, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് മുസ്തഫ ഖാൻ, ഹരിത കർമ സേനാംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.