ബോട്ട് സർവീസിന് നിയന്ത്രണം
1453246
Saturday, September 14, 2024 4:43 AM IST
കോഴിക്കോട്: ഓണം അവധി പ്രമാണിച്ച് കുട്ടികള്‍ അടക്കമുള്ള വിനോദ സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ബോട്ട് സര്‍വീസ് നടത്തുന്നവര്‍ മതിയായ സുരക്ഷാ മാനദണ്ഡങ്ങളോ സാധുവായ രജിസ്ട്രേഷനോ സര്‍വേ സര്‍ട്ടിഫിക്കറ്റോ ഇന്‍ഷ്വറന്‍സോ മറ്റ് നിയനാനുസൃത രേഖകളോ കൂടാതെ ബോട്ടുകള്‍ സര്‍വീസ് നടത്താന്‍ പാടില്ലെന്ന് ബേപ്പൂര്‍ സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.
പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. എല്ലാ സഞ്ചാരികളും നിയമം അനുശാസിക്കുന്ന ഗുണനിലവാരമുള്ള ലൈഫ് ജാക്കറ്റുകള്‍ ധരിക്കുന്നുണ്ടോ എന്നത് ബോട്ട് ജീവനക്കാരും ബോട്ട് ഉടമസ്ഥനും ഉറപ്പാക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു.