സ്കാനിംഗ് അസിസ്റ്റന്റ് പാനല്‍ തയാറാക്കുന്നു
1453236
Saturday, September 14, 2024 4:23 AM IST
കോഴിക്കോട്: സി-ഡിറ്റ് ഏറ്റെടുത്തു നടപ്പാക്കി വരുന്ന ഡിജിറ്റൈസേഷന് പ്രോജക്റ്റുകളുടെ സ്കാനിംഗ് ജോലികള്‍ നിര്‍വഹിക്കുന്നതിലേക്കായി യോഗ്യതയുള്ളവരെ വയനാട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, പാലക്കാട് ജില്ലകളിലേക്കു താല്കാലികമായി പരിഗണിക്കുന്നതിനായുള്ള പാനല്‍ തയാറാക്കുന്നു.
സ്കാനിംഗ് അസിസ്റ്റന്റ്: യോഗ്യത-പത്താം ക്ലാസ് പാസ്. കൂടാതെ കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. പകല്‍/രാത്രി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ തയാറുള്ളവര്‍ക്കു മുന്‍ഗണന.
പ്രതിഫലം പൂര്‍ത്തീകരിക്കുന്ന ജോലിക്കു അനുസൃതമായി. www.cdit.org ല്‍ 18 ന് വൈകുന്നേരം അഞ്ചിനകം ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്ത് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും മാര്‍ക് ലിസ്റ്റും (പത്താം ക്ലാസ്) അപ്ലോഡ് ചെയ്യണം.