വിലങ്ങാട്: വിലങ്ങാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് സഹായമേകാൻ അച്ചാർ ചലഞ്ചുമായി യൂത്ത് കോണ്‍ഗ്രസ്. നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയാണ് വ്യത്യസ്തമായ പരിപാടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
വാണിമേൽ മണ്ഡലം തല ഉദ്ഘാടനം വാണിമേൽ മണ്ഡലം യൂത്ത്കോണ്‍ഗ്രസ് പ്രസിഡന്റ് ഡോണ്‍ തോമസിന് അച്ചാർ ബോട്ടിൽ നൽകി ഷാഫി പറന്പിൽ എംപി നിർവ്വഹിച്ചു. അനസ് നങ്ങാണ്ടി, ബിപിൻ തോമസ്, ഫിറോസ് ചള്ളയിൽ, ബോബി ജോർജ്, സാബു ആലപ്പാട്ട്, രാജൻ കന്പിളിപ്പാറ എന്നിവർ സംസാരിച്ചു.