നിയ ബസിന്റെ ഒരു ദിവസത്തെ വരുമാനം ദുരിതാശ്വാസത്തിന്
1444517
Tuesday, August 13, 2024 4:40 AM IST
കൂടരഞ്ഞി: വയനാട് ദുരന്തമേഖലയിൽ ഡിവൈഎഫ്ഐ നിർമിച്ചു നൽകുന്ന വീടുകളുടെ നിർമാണ ചെലവിലേക്ക് കോഴിക്കോട് - തോട്ടുമുക്കം റൂട്ടിൽ ഓടുന്ന നിയ ബസിന്റെ ഒരു ദിവസത്തെ വരുമാനം നൽകി.
ഒരു ദിവസത്തെ വരുമാനവും ജീവനക്കാരുടെ വേതനവും അടക്കം 21351 രൂപ ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷററും കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റുമായ ആദർശ് ജോസഫിനു കൈമാറി.
ബസ് ജീവനക്കാരായ ആഷിക്ക്, സലാം, റിയാസ്, ബസ് ഉടമ സജി എന്നിവരാണ് ദുരിതാശ്വാസ പ്രവർത്തനത്തിനു മുൻകൈ എടുത്തത്.തുക ഏറ്റുവാങ്ങൽ ചടങ്ങിൽ മേഖല സെക്രട്ടറി സായൂജ്, പ്രസിഡന്റ് കെ.വിപിൻ തുടങ്ങിയവർ പങ്കെടുത്തു.