വീട്ടിൽ കയറി ആക്രമണം: എട്ടു പ്രതികൾ റിമാൻഡിൽ
1444513
Tuesday, August 13, 2024 4:37 AM IST
താമരശേരി: ചുങ്കം കലറക്കാംപൊയിൽ സി.പി. അഷറഫിന്റെ വീട് അക്രമിച്ച കേസിൽ അറസ്റ്റിലായ എട്ടുപേരെ താമരശേരി കോടതി റിമാൻഡ് ചെയ്തു. തടന്പാട്ട് താഴം ടി.ടി. റൂഷൈദ് മുഹമ്മദ്(19), നരിക്കുനി പിസി പാലംകളത്തിങ്ങൽ കെ.അബ്ദുൽ സാലം(56), എരവന്നൂർ ടി.ടി.അബ്ദുൽ റഹീസ് (43),
പിസി പാലംകളത്തിങ്ങൽ കെ.ഷബീർ മുഹമ്മദ് (18), നരിക്കുനി പാറന്നൂർ കൊളത്തൂർ കണ്ടിയിൽ സാജിദ് (47), പാറന്നൂർ മുണ്ടപുറത്ത് എം. വി. റംഷിദ് (38), നരിക്കുനി കാവുന്പറത്ത് കെ.നാഫിദ് (39), കാപ്പാടൻ ഷക്കീർ ഹുസൈൻ (41) എന്നിവരെയാണ് റിമാൻഡു ചെയ്തത്.
അതേ സമയം കേസിലെ മുഖ്യ പ്രതിയായ പിസി പാലംകളത്തിങ്ങൽ കെ.ഷഹാന (24)യെ ഇന്നലെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും സ്ത്രീ എന്ന പരിഗണന നൽകി രാവിലെ സ്റ്റേഷനിൽ ഹാജരാകണം എന്നു കാണിച്ച് നോട്ടീസ് നൽകി വിട്ടയച്ചു. കാർ വിൽപ്പന സംബന്ധിച്ചുള്ള തർക്കമാണ് വീടു കയറിയുള്ള അക്രമത്തിൽ കലാശിച്ചത്.