പ്രതിഷേധങ്ങൾക്ക് പുല്ലുവില; മുക്കത്ത് ബീവറേജസ് ഓട്ട്ലെറ്റ് പ്രവർത്തനമാരംഭിച്ചു
1441594
Saturday, August 3, 2024 4:47 AM IST
മുക്കം: മുക്കം നഗരസഭയിലെ പത്താം ഡിവിഷനിൽപ്പെട്ട പെരുമ്പടപ്പിൽ ബീവറേജസ് കോർപറേഷന്റെ ഔട്ട്ലെറ്റ് പ്രവർത്തനമാരംഭിച്ചു. ഇന്നലെ രാവിലെയോടെയാണ് ഔട്ട്ലെറ്റ് പ്രവർത്തനം തുടങ്ങിയത്.
ഔട്ട്ലെറ്റ് തുടങ്ങുന്നതിനെതിരേ നാട്ടുകാർ ആക്ഷൻ കമ്മിറ്റി ആരംഭിച്ച് സമരം തുടങ്ങിയെങ്കിലും എല്ലാ എതിർപ്പുകളും മറികടന്നാണ് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ ഔട്ട്ലെറ്റ് പ്രവർത്തനമാരംഭിച്ചത്.
ഔട്ട്ലെറ്റിനെതിരേ പ്രതിപക്ഷ മെമ്പർമാരുടെ ആവശ്യപ്രകാരം വിളിച്ചുചേർത്ത പ്രത്യേക യോഗത്തിൽ 33 അംഗ ഭരണസമിതിയിൽ പങ്കെടുത്ത 30 അംഗങ്ങളിൽ 16 പേരും ഔട്ട്ലെറ്റ് തുടങ്ങരുതെന്നാണ് ആവശ്യപ്പെട്ടത്.
ഭരണപക്ഷത്തെ താങ്ങി നിർത്തുന്ന മുസ്ലിം ലീഗ് വിമതനായ അബ്ദുൽ മജീദും പ്രതിപക്ഷത്തിനൊപ്പം ഉറച്ചുനിന്നത് ഭരണപക്ഷത്തിന് തിരിച്ചടിയായി.