അപകട ഭീഷണി ഉയർത്തി കുറ്റൻ പാറ
1441585
Saturday, August 3, 2024 4:42 AM IST
തോട്ടുമുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍പെട്ട ചീരാംകുന്ന് മലയിൽ ഏത് നിമിഷവും അടർന്ന് വീഴാവുന്ന രീതിയിലുള്ള കുറ്റൻ പാറ ജനജീവിതത്തിന് ഭീഷണിയാകുന്നു . പത്തോളം കുടുംബങ്ങൾ മല അടിവാരത്തിൽ താമസിക്കുന്നുണ്ട്.
കാലവർഷം ശക്തമായതോടെ ജനങ്ങൾ ഭീതിയിലാണ്. എത്രയും വേഗം പാറ പൊട്ടിച്ച് നീക്കി ജനങ്ങളുടെ ഭീതി അകറ്റണമെന്ന് എകെസിസി തോട്ടുമുക്കം യൂണിറ്റ് പ്രസിഡന്റ് തോമസ് മുണ്ടപ്ലാക്കൽ ആവശ്യപ്പെട്ടു.