കോ​ഴി​ക്കോ​ട്: മു​ക്കം -കു​മാ​ര​ന​ല്ലൂ​ര്‍- കൂ​ട​ര​ഞ്ഞി റോ​ഡി​ല്‍ താ​ഴെ തി​രു​വ​മ്പാ​ടി- കു​മാ​ര​ന​ല്ലൂ​ര്‍- മ​ന്ദം​ക​ട​വ് റോ​ഡ്, തി​രു​വ​മ്പാ​ടി- പു​ന്ന​ക്ക​ല്‍ ഓ​ലി​ക്ക​ല്‍- ആ​ന​ക്ക​ല്ലും​പാ​റ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നാ​ല്‍ റോ​ഡ് ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും ഇ​ന്ന് മു​ത​ല്‍ ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ നി​രോ​ധി​ച്ച​താ​യി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ അ​റി​യി​ച്ചു.