തെങ്ങിൻ തൈ കാട്ടുപന്നി നശിപ്പിച്ചു
1438124
Monday, July 22, 2024 5:17 AM IST
കൂടരഞ്ഞി: നാലു വർഷം പ്രായമായ തെങ്ങിൻ തൈ കാട്ടുപന്നി നശിപ്പിച്ചു. കൂടരഞ്ഞി കൽപ്പിനിയിൽ നോബിൾ മാവറയുടെ പറന്പിലെ തെങ്ങിൻ തൈയാണ് കാട്ടുപന്നി നശിപ്പിച്ചത്.
എം പാനൽ ഷൂട്ടർമാരെ നിയോഗിച്ച് കാട്ടുപന്നിയെ കൊന്ന് കർഷകരെ സഹായിക്കേണ്ട അധികാരികൾ പരാജയമാണെന്നും പകരം ചുമതല കർഷക സംഘടനകളെ ഏൽപ്പിക്കുവാൻ സർക്കാർ തയാറാകണമെന്നും ആം ആദ്മി പാർട്ടി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
ജോബി പുളിമൂട്ടിൽ, സെബാസ്റ്റ്യൻ കാക്കിയാനി, ബാബു ഐക്കരശേരി, സോണി മുണ്ടാട്ട്, അജു പ്ലാക്കാട്ട്, ജോസ് മുള്ളനാനി തുടങ്ങിയവർ പ്രസംഗിച്ചു.