മു​ക്കം: സോ​ഷ്യ​ലി​സ്റ്റ് നേ​താ​വും മു​ക്കം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്മാ​യി​രു​ന്ന ജോ​സ​ഫ് (പാ​പ്പ​ച്ച​ന്‍ ) കോ​ക്കാ​പ്പി​ള്ളി​യു​ടെ പ​ത്തൊ​ന്‍​പ​താം ച​ര​മ വാ​ര്‍​ഷി​കം ആ​ച​രി​ച്ചു.

ഇ​ള​മ​ന ഹ​രി​ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന യോ​ഗം ഏ​ബ്രാ​ഹം മാ​നു​വ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എം. തോ​മ​സ് മു​ ഖ്യ പ്ര​ഭാ​ഷ​ണം നി​ര്‍​വ​ഹി​ച്ചു. ടാ​ര്‍​സ​ന്‍ ജോ​സ്, ഗോ​ള്‍​ഡ​ന്‍ ബ​ഷീ​ര്‍, എ​ന്‍. അ​ബ്ദു​ള്‍ സ​ത്താ​ര്‍, എ.​പി. മോ​യി​ന്‍, പി.​കെ.​സി. മു​ഹ​മ്മ​ദ്, കെ.​പി. രാ​ജു ,അ​ബ്ദു​റ​ഹി​മാ​ന്‍, ജോ​സു​കു​ട്ടി പു​ളി​ക്ക​ത​ടം, അ​ഗ​സ്റ്റ്യ​ന്‍ ഉ​ണ്ണി​ക്കു​ന്നേ​ല്‍,ടി.​പി. റ​ഷീ​ദ്, ന​ജീ​ബ് ക​രി​പ്പൊ​ടി, ച​ന്ദ്ര​ന്‍ ,മോ​യി​ന്‍​കു​ട്ടി ചേ​ന്ദ​മം​ഗ​ല്ലൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.