മരം വീണ് ട്രാൻസ്ഫോർമറിന്റെ കാലുകൾ തകർന്നു
1437032
Thursday, July 18, 2024 7:10 AM IST
പെരുവണ്ണാമൂഴി: കുവ്വപ്പൊയിലിന് സമീപം മൂഴി റോഡിൽ ചൊവ്വാഴ്ച രാത്രി മരം വീണ് ട്രാൻസ്ഫോർമറിന്റെ കാലുകളും അനുബന്ധ ഉപകരണങ്ങളും തകർന്നു.
പാതക്ക് കുറുകേ വീണ വലിയ മരം ഗതാഗത തടസവുമുണ്ടാക്കി. പേരാമ്പ്ര അഗ്നിരക്ഷാസേന അസി. സ്റ്റേഷന് ഓഫീസർ പി.സി. പ്രേമന്റെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട പ്രവര്‍ത്തനത്തിലൂടെ മരഭാഗങ്ങൾ മുറിച്ച് നീക്കി ഭാഗികമായി ഗതാഗത സൗകര്യം ഇന്നലെ പുലർച്ചയോടെ പുനസ്ഥാപിച്ചു.
അര ലക്ഷം രൂപയുടെ നഷ്ടം കെഎസ്ഇബിക്കു സംഭവിച്ചിട്ടുണ്ട്. പാതയിലെ മറ്റു മരങ്ങളും ഏത് നിമിഷവും കടപുഴകി വീഴാവുന്ന നിലയിലാണ്.