പെരുവണ്ണാമൂഴി: കെസിവൈഎം എസ്എംവൈഎം താമരശേരി രൂപതയുടെ ത്രിദിന പ്രകൃതി പഠന ക്യാമ്പ് "ഫോളിയ 2.0' പൂഴിത്തോട് ഐസിയുപി സ്കൂളിൽ തുടക്കമായി.
മരുതോങ്കര മേഖലയുടെ ആതിഥേയത്വത്തിൽ നടത്തപ്പെട്ട ക്യാമ്പ് കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ യു. ആഷിഖ് അലി ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസങ്ങളിലായി നടത്തുന്ന സഹവാസ ക്യാമ്പിൽ രൂപതയിലെ 11 മേഖലകളിൽ നിന്നുമുള്ള തെരഞ്ഞെടുക്കപ്പെട്ട യുവജന പ്രതിനിധികൾ പരിസ്ഥിതി സംരക്ഷണം, പാരിസ്ഥിതിക നിയമങ്ങൾ, പശ്ചിമ ഘട്ടത്തിന്റെ പ്രസക്തി എന്നീ വിഷയങ്ങൾ പഠിക്കുകയും ചർച്ച ചെയ്യുകയും ചെയ്യും.
കെസിവൈഎം താമരശേരി രൂപത പ്രസിഡന്റ് റിച്ചാൾഡ് ജോൺ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. ജോബിൻ തെക്കേക്കരമറ്റത്തിൽ, ഇടവക വികാരി ഫാ. മാത്യു ചെറുവേലിൽ, രൂപത ജനറൽ സെക്രട്ടറി അലീന മാത്യു, ഐസിയുപി സ്കൂൾ ഹെഡ്മാസ്റ്റർ വിശാഖ് തോമസ്, രൂപത ആനിമേറ്റർ സിസ്റ്റർ റൊസീൻ എസ്എബിഎസ്, മേഖല പ്രസിഡന്റ് അബിൻ ആൻഡ്രൂസ്, പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രഭീഷ്, രൂപത വൈസ് പ്രസിഡന്റ് അലൻ ബിജു എന്നിവർ പ്രസംഗിച്ചു. മേഖല ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പാറത്തോട്ടത്തിൽ, ആനിമേറ്റർ സിസ്റ്റർ ക്ലാരിസ്, സെക്രട്ടറി ലിറ്റോ തോമസ്, യൂണിറ്റ് പ്രസിഡന്റ് ജിൻസ് ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.