പ​ന ക​ട​പു​ഴ​കി ദേ​ഹ​ത്തു വീ​ണു വ​യോ​ധി​ക​യ്ക്കു ദാ​രു​ണാ​ന്ത്യം
Tuesday, June 18, 2024 11:35 PM IST
കോ​ഴി​ക്കോ​ട്: മ​ണ്ണു മാ​റ്റു​ന്ന​തി​നി​ടെ പ​ന ക​ട​പു​ഴ​കി ദേ​ഹ​ത്തു വീ​ണു വ​യോ​ധി​ക​യ്ക്കു ദാ​രു​ണാ​ന്ത്യം. പ​ന്തീ​രാ​ങ്കാ​വ് അ​ര​മ്പ​ചാ​ലി​ൽ ചി​രു​ത​ക്കു​ട്ടി​യാ​ണ് (88) മ​രി​ച്ച​ത്.

ഇ​വ​രു​ടെ തൊ​ട്ട​ടു​ത്ത പ​റ​മ്പി​ൽ വീ​ടു​നി​ർ​മാ​ണ​ത്തി​നാ​യി ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മ​ണ്ണു മാ​റ്റു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. വീ​ട്ടു​മു​റ്റ​ത്തു നി​ൽ​ക്കു​ക​യാ​യി​രു​ന്നു ചി​രു​ത​ക്കു​ട്ടി​യു​ടെ ദേ​ഹ​ത്തേ​ക്കു പ​ന വീ​ഴു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടി​രു​ന്നു.