പന കടപുഴകി ദേഹത്തു വീണു വയോധികയ്ക്കു ദാരുണാന്ത്യം
1430006
Tuesday, June 18, 2024 10:11 PM IST
കോഴിക്കോട്: മണ്ണു മാറ്റുന്നതിനിടെ പന കടപുഴകി ദേഹത്തു വീണു വയോധികയ്ക്കു ദാരുണാന്ത്യം. പന്തീരാങ്കാവ് അരമ്പചാലിൽ ചിരുതക്കുട്ടിയാണ് (88) മരിച്ചത്. ഇവരുടെ തൊട്ടടുത്ത പറമ്പിൽ വീടുനിർമാണത്തിനായി ജെസിബി ഉപയോഗിച്ച് മണ്ണു മാറ്റുമ്പോഴായിരുന്നു അപകടം.
വീട്ടുമുറ്റത്തു നിൽക്കുകയായിരുന്നു ചിരുതക്കുട്ടിയുടെ ദേഹത്തേക്കു പന വീഴുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണപ്പെട്ടിരുന്നു.