115 തവണ രക്തം ദാനംചെയ്ത ജെയ്സൺ കന്നുകുഴിയെ ആദരിച്ചു
1429437
Saturday, June 15, 2024 5:26 AM IST
കോഴിക്കോട്: ബ്ലഡ് ഡോണേഴ്സ് ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളജിൽ 115 തവണ രക്തം ദാനംചെയ്ത തിരുവമ്പാടിയിലെ വ്യാപാരി ജെയ്സൺ കന്നുകുഴിക്ക് ആദരം നൽകി.
കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന ചടങ്ങ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ശ്രീജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. ഡോ. ശ്രീജിത്ത്, സൂപ്രണ്ട് ഡോ. ശ്രീജയൻ എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു.
കൃത്യമായ ഇടവേളകളിൽ രക്തം ദാനം ചെയ്യുന്നത് കൂടാതെ സ്വന്തമായി ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് രൂപീകരിച്ച് രക്തം ആവശ്യമുള്ള രോഗികൾക്ക് ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ട്.
കെസിബിസി മദ്യ -ലഹരി വിരുദ്ധ സമിതി, ദീപിക ഫ്രണ്ട്സ് ക്ലബ്, എകെസിസി, പ്രൊ ലൈഫ് തുടങ്ങി നിരവധി സാമൂഹ്യ, ജീവകാരുണ്യ സംഘടനകളിൽ സജീവപ്രവർത്തകൻ കൂടിയാണ് ജെയ്സൺ.