ഉന്നത വിജയികളെ അനുമോദിച്ചു
1429240
Friday, June 14, 2024 5:37 AM IST
കൂരാച്ചുണ്ട്: സെന്റ് തോമസ് ഹൈസ്കൂളിൽ "സഫലം 2024 ' പരിപാടിയിൽ എസ്എസ്എൽസി, എൻഎംഎംഎസ്, യുഎസ്എസ് പരീക്ഷകളിലെ വിജയികളെ ആദരിച്ചു.
കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സണ്ണി എമ്പ്രയിൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ ഫാ. വിൻസെന്റ് കണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. വാർഡ് അംഗം കെ. വിജയൻ, എംപിടിഎ പ്രസിഡന്റ് ഷെറീഫ ഇസ്മയിൽ, പ്രധാനാധ്യാപകൻ ഷിബു മാത്യുസ്, സ്റ്റാഫ് സെക്രട്ടറി അജയ് കെ. തോമസ്,
അധ്യാപകരായ സി. ആൻസി, കെ.സി. ബിജു പൂർവ വിദ്യാർഥികളായ ലിഷോൺ സെബാസ്റ്റ്യൻ, ഡിൽന മാത്യു, വി.എസ്. ബിനി, ഡെൽവിൻ സജി, ഐഡ എലിസബത്ത്, ആൻ മെറിൻ എന്നിവർ പ്രസംഗിച്ചു. പുതിയ അധ്യായന വർഷത്തെ വിജയോത്സവം പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.