എം.കെ. രാഘവൻ കൂരാച്ചുണ്ട് പഞ്ചായത്തിൽ പര്യടനം നടത്തി
1429235
Friday, June 14, 2024 5:37 AM IST
കൂരാച്ചുണ്ട്: കോഴിക്കോട് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായി വിജയിച്ച എം.കെ. രാഘവൻ എംപി വോട്ടർമാർക്ക് നന്ദി അറിയിച്ച് കൂരാച്ചുണ്ട് പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ പര്യടനം നടത്തി.
കക്കയത്ത് നടന്ന ഉദ്ഘാടന ചടങ്ങിന് വാർഡ് പ്രസിഡന്റ് ബേബി തേക്കാനത്ത് അധ്യക്ഷത വഹിച്ചു. തുടർന്ന് കരിയാത്തുംപാറ, കല്ലാനോട്, പൂവത്തുംചോല, കൂരാച്ചുണ്ട് ടൗൺ, എരപ്പാൻതോട് എന്നിവിടങ്ങളിൽ സന്ദർശിച്ചു.
കൂരാച്ചുണ്ടിൽ നടന്ന സ്വീകരണ പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട എം.കെ. രാഘവനെ ഷാൾ അണിയിച്ചു. കെപിസിസി ജനറൽ സെക്രട്ടറി കെ. ബാലകൃഷ്ണൻ കിടാവ്, സി. രാജൻ, ഡിസിസി ജനറൽ സെക്രട്ടറി അഗസ്റ്റിൻ കാരക്കട,
ടി. ഗണേഷ്കുമാർ, കെ.എം. ഉമ്മർ, കെ. അഹമ്മദ് കോയ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന യൂസഫ്, ഒ.കെ. അമ്മദ്, വി.എസ്. ഹമീദ്, ബേബി തേക്കാനത്ത് എന്നിവർ പങ്കെടുത്തു.