നഗരത്തിലിട്ട സ്ലാബ് കാൽനട യാത്രക്കാർക്ക് ഭീഷണിയാകുന്നു
1429234
Friday, June 14, 2024 5:37 AM IST
കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീർ റോഡിൽ ഖാദി എംപോറിയത്തിന്റെ മുമ്പിലെ സ്ലാബ് കാൽനട യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു.
നഗരത്തിലെ ഡ്രൈനേജുകൾ മൂടുന്ന കോൺക്രീറ്റ് സ്ലാബുകൾ വഴി യാത്രക്കാർ കാൽനടയായും ഉപയോഗിക്കുന്നതാണ്.എന്നാൽ നടപ്പാതയിൽ തീർത്തും അശ്രദ്ധമായാണ് സ്ലാബിട്ടത്. പ്രായമായവരും, രോഗികളും തട്ടി മറിഞ്ഞ് ഇവിടെ വീഴാനും സാധ്യതയുണ്ട്.
.
വികലമായ രീതിയിൽ സ്ഥാപിച്ചിരിക്കുന്ന സ്ലാബ് അധികൃതർ ഉടൻ ശരിയാക്കണമെന്നാണ് സമീപവാസികൾ ആവശ്യപ്പെടുന്നത്.