മു​ക്കം അ​ഗ്നി​ര​ക്ഷാ​സേ​ന​യ്ക്ക് അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭി​ച്ചു
Monday, May 27, 2024 7:19 AM IST
മു​ക്കം: ഫ​യ​ർ​ഫോ​ഴ്സ് ആ​ധു​നി​ക​വ​ത്ക്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മു​ക്കം അ​ഗ്നി​ര​ക്ഷാ​സേ​ന​യ്ക്ക് അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭി​ച്ചു.

ആ​ഴ​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തും ഭാ​ര​മു​ള്ള സാ​ധ​ന​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന​തി​നും ക​ന്നു​കാ​ലി​ക​ളു​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​ർ പ​രി​ശീ​ല​നം ന​ട​ത്തി.

സ്പെ​ഷ​ൽ ടാ​സ്ക് ഫോ​ഴ്സ് അം​ഗം അ​ഭി​ലാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം. പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ മ​ധു, ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ അ​ബ്ദു​ൾ ഷ​ക്കൂ​ർ, പാ​യി​സ് അ​ഗ​സ്ത്യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.