നാക് ബി പ്ലസ് പ്ലസ് നിറവിൽ ഡോൺ ബോസ്കോ കോളജ് മാമ്പറ്റ
1424818
Saturday, May 25, 2024 5:46 AM IST
മുക്കം: മുക്കം ഡോൺ ബോസ്കോ കോളജ് നാകിന്റെ ആദ്യപാദത്തിൽ തന്നെ ബി പ്ലസ് പ്ലസ് കരസ്ഥമാക്കി.
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാര പരിശോധന നടത്തുന്ന ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന നാകിന്റെ (നാഷണൽ അസസ്മെന്റ് ആൻഡ് കൗൺസിൽ) പരിശോധനയിലാണ് 2.82 ഗ്രേഡ് പോയിന്റോടു കൂടി ഡോൺ ബോസ്കോ കോളജ് ഉന്നത വിജയം കരസ്ഥമാക്കിയത്.
2018 മുതലുള്ള അഞ്ചുവർഷത്തെ പ്രവർത്തന റിപ്പോർട്ടിന്റെ വിലയിരുത്തലാണ് നാക് സംഘം നടത്തിയത്. കോളജിന്റെ വിവിധ ഡിപ്പാർട്ട്മെന്റുകൾ, കംപ്യൂട്ടർ ലാബ്, ലൈബ്രറി തുടങ്ങിയ എല്ലാവിധ വകുപ്പുകളും സംഘം സന്ദർശിച്ചു.