എയ്ഡർ എഡ്യുകെയർ-ഫ്യൂച്ചറിസ്റ്റിക് എഡ്യുക്കേഷൻ പ്രോജക്ട് ഉദ്ഘാടനം ചെയ്തു
1424803
Saturday, May 25, 2024 5:38 AM IST
പുല്ലൂരാംപാറ: എയ്ഡർ എഡ്യുകെയർ - താമരശേരി രൂപത ഫ്യൂച്ചറിസ്റ്റിക് എഡ്യുക്കേഷൺ പ്രോജക്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം രൂപത എപ്പാർക്കിയൽ അസംബ്ലി സമാപന സമ്മേളനത്തിൽ തലശേരി അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പാംബ്ലാനിയിൽ നിർവഹിച്ചു. പുല്ലൂരാംപാറ ഇടവകയിലെ നാല് ബാച്ചുകളിലെ വിദ്യാർഥികൾക്ക് എഡ്യുകെയറിന്റെ ലോഗോ കൈമാറിയാണ് ഉദ്ഘാടനം നടത്തിയത്.
താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, കട്ടാങ്ങൽ ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ഗീവർഗീസ് മാർ പക്കേമിയോസ് എന്നിവരും രൂപത വികാരി ജനറാൾ മോൺ. ഏബ്രഹാം വയലിൽ, എയ്ഡർ ഫൗണ്ടേഷൻ ഡയറക്ടർ ഫാ. സബിൻ തൂമുള്ളിൽ, എയ്ഡർ എഡ്യുകെയർ ഡയറക്ടർ ഫാ. ജോർജ് വെള്ളയ്ക്കാക്കുടിയിൽ, ഫാ. അഭിലാഷ് ചിലമ്പിക്കുന്നേൽ എന്നിവരും സന്നിഹിതരായിരുന്നു.
രൂപതയിലെ ഏഴ് കോൺഗ്രിഗേഷനുക ളിൽ നിന്നായി എഡ്യുകെയർ മെന്ഡേഴ്സായി ശുശ്രൂഷ ചെയ്യുന്ന സിസ്റ്റര്‍ സജിനി ജോർജ്, സിസ്റ്റര്‍ റ്റിസി ജോസ്, സിസ്റ്റര്‍ സ്നേഹ മെറിൻ, സിസ്റ്റര്‍ സോന മരിയ, സിസ്റ്റര്‍ റ്റെസ്ന ജോർജ്, സിസ്റ്റര്‍ ക്രിസ്റ്റീന റോസ് എന്നിവരും പങ്കെടുത്തു.