ശ്യാംനാഥിന്റെ വീട് സന്ദര്‍ശിച്ച് എം.ടി. രമേശ്
1417387
Friday, April 19, 2024 5:24 AM IST
കോഴിക്കോട്: ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ഉണ്ടായിരുന്ന കോഴിക്കോട് വെള്ളിപ്പറമ്പ് സ്വദേശി ശ്യാംനാഥിനെ സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് ഉറപ്പ് നൽകി ബിജെപി കോഴിക്കോട് മണ്ഡലം സ്ഥാനാര്‍ഥി എം.ടി. രമേശ്.
വെള്ളിപ്പറമ്പിലെ വീട്ടിൽ നേരിട്ടെത്തിയ അദ്ദേഹം ശ്യാം നാഥിന്റെ അച്ഛൻ വിശ്വനാഥനെയും അമ്മ ശ്യാമളയെയും ആശ്വസിപ്പിക്കുകയും ചെയ്തു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി സംസാരിച്ചിട്ടുണ്ടെന്നും നടപടിക്രമങ്ങൾ വേഗത്തിലാക്കാനുള്ള എല്ലാ ശ്രമങ്ങളും വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും എംടി ഉറപ്പു നൽകി. കാലാവസ്ഥ മോശമായതിനാൽ കപ്പൽ തുറമുഖത്തേക്ക് അടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
അതിനാലാണ് എംബസി ഉദ്യോഗസ്ഥർക്ക് അവരുമായി നേരിൽ ബന്ധപ്പെടാൻ സാധിക്കാത്തതെന്ന് എം ടി അറിയിച്ചു. വിദേശകാര്യമന്ത്രാലയം കൃത്യകമായി നിരീക്ഷിക്കുന്നുണ്ടെന്നും എത്രയും വേഗം അവരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ശ്യാം നാഥിന്റെ മാതാപിതാക്കൾക്ക് എം ടി ഉറപ്പ് നൽകി.