ബസിൽ നിന്നു തെറിച്ചു വീണ് യുവതിക്ക് പരിക്ക്
1416670
Tuesday, April 16, 2024 6:09 AM IST
നന്തിബസാര്‍: നന്തിയില്‍ ബസില്‍ നിന്നു തെറിച്ച് വീണ് യുവതിക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് നന്തിയിലാണ് സംഭവം. കീഴരിയൂര്‍ എരയമ്മന് കണ്ടി സ്വദേശി അംബികയ്ക്കാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.
ബസിന്റെ ഡോര്‍ ഭാഗത്ത് നിന്നും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തുടര്‍ന്ന് ഉടൻ തന്നെ നന്തിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.