ചക്കിട്ടപാറയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
1415548
Wednesday, April 10, 2024 5:30 AM IST
ചക്കിട്ടപാറ: ചക്കിട്ടപാറ സെന്റ് ആന്റണീസ് ഇടവകയിലെ സീറോ മലബാർ മാതൃവേദി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പേരാമ്പ്ര സൈമൺസ് കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. വികാരി ഫാ. പ്രിയേഷ് തേവടിയിൽ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് രജിത കുരിശുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. ഡോ.കെ. അനൂപ്, സിസ്റ്റർ സാലി, എലിസബത്ത് പാലംതലക്കൽ, ലൗലി തൂങ്കുഴി എന്നിവർ പ്രസംഗിച്ചു. മാതൃവേദി ഭാരവാഹികളായ സീന വെട്ടിക്കൽ, ഷിജി കണക്കൻചേരി എന്നിവർ നേതൃത്വം നൽകി.