ബസ് ബൈക്കിലിടിച്ച് ഗൃഹനാഥൻ മരിച്ചു
1396911
Saturday, March 2, 2024 10:51 PM IST
കുറ്റ്യാടി: സംസ്ഥാന പാതയില്‍ കൂത്താളി രണ്ടേആറില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ച് ഗൃഹനാഥൻ മരിച്ചു. ചീക്കുന്നുമ്മൽ പുത്തൻപുരയിൽ എ.എസ്. ഹബീബാണ് (64) മരണപ്പെട്ടത്.
ഇന്നലെ രാവിലെ 7:30 ഓടെ കുറ്റ്യാടി-കോഴിക്കോട് റൂട്ടിലോടുന്ന ഒമേഗ ബസുമായി ബൈക്ക് ഇടിക്കുകയായിരുന്നു. ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: സുബൈദ. മക്കൾ: ഫഹദ്, മുഹ്സിന, ഡാന, സന. മരുമക്കൾ: നാജിയ (വയനാട്), നൗഷാദ് (ശോഭ ജ്വല്ലറി, കക്കട്ടിൽ), നസീഫ് (കുറ്റ്യാടി-പാറക്കടവ്).സഹോദരങ്ങൾ: നസീമ, മുംതാസ്, നജീബ്, അയ്യൂബ്, ഹസീബ് (കോഴിക്കോട് മെഡിക്കൽ കോളജ്), പരേതരായ ജമീല, സഫിയ, ഷുഹൈബ്.