കുടിവെള്ളത്തിനായി ദാഹിച്ച് പന്നിക്കോട്ടൂർ കോളനിവാസികൾ
1396837
Saturday, March 2, 2024 4:51 AM IST
ചക്കിട്ടപാറ: പഞ്ചായത്തിലെ പന്നിക്കോട്ടൂർ കോളനിയിൽ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ഒന്നര വർഷം മുൻപ് പൈപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കുടിവെള്ളം എത്തിയിട്ടില്ല.രൂക്ഷമായ ശുദ്ധജല ക്ഷാമം മൂലം കോളനിവാസികൾ കടുത്ത ദുരിതത്തിലാണ്. നിലവിൽ ടാങ്കർ ലോറിയിൽ വെള്ളം എത്തിക്കേണ്ട സ്ഥിതിയിലാണ് മിക്ക കുടുംബങ്ങളും. തല ചുമടായി വെള്ളം ചുമന്നെത്തിക്കുന്നവരുമുണ്ട്. ഭജനമഠം ഭാഗത്താണു പ്രശ്നം രൂക്ഷം.