അവാർഡ് വിതരണവും പ്രതിഭാ സംഗമവും നടത്തി
1396619
Friday, March 1, 2024 4:43 AM IST
കണ്ണോത്ത്: കെസിബിസി ലഹരി വിരുദ്ധ സമിതി താമരശേരി രൂപതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രൂപതയിലെ സ്കൂളുകളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വ വികസന ക്ലബുകൾക്കുള്ള അവാർഡ് വിതരണവും പ്രതിഭാ സംഗമവും നടത്തി.
ഈ വർഷം രൂപതാ തലത്തിൽ നടത്തിയസാഹിത്യോത്സവത്തിൽ വിജയികളായ വിദ്യാർഥികൾക്കും ഓവറോൾ ചാന്പ്യൻഷിപ്പ് നേടിയ സ്കൂളുകൾക്കും മികച്ച വ്യക്തിത്വ വികസന ക്ലബുകൾക്കുമുള്ള അവാർഡുകളും വിതരണം ചെയ്തു.
സമ്മേളനം രൂപതാ ചാൻസലർ ഫാ. സുബിൻ കവളക്കാട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ജോണ്‍ കാച്ചപ്പള്ളി അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ സമിതി രൂപതാ ഡയറക്ടർ ഫാ. തോമസ് പാറൻ കുളങ്ങര മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് കുര്യൻ ചെന്പനാനി, ജനറൽ സെക്രട്ടറി ജോളി ഉണ്ണ്യേപ്പിള്ളിൽ, ട്രഷറർ ജോസ് കാവിൽ പുരയിടത്തിൽ,
സാഹിത്യോത്സവം ജനറൽ കണ്‍വീനർ കെ.സി. ജോസഫ്, ഹെഡ്മാസ്റ്റർ പി.എ. ജോസ്, വ്യക്തിത്വ വികസന ക്ലബ് ഡയറക്ടേഴ്സ് പ്രതിനിധി ഷെറിൻ മേരി ജോണ്‍, റിസോഴ്സ് ടീം അംഗം ഏബ്രാഹം മണലോടി, വിദ്യാർഥി പ്രതിനിധി ഫയിഹ ഫാത്തിമ എന്നിവർ പ്രസംഗിച്ചു. രൂപതയിലെ വിവിധ സ്കൂളുകളിൽ നിന്നും വ്യക്തിത്വ വികസന ക്ലബ് ഡയറക്ടേഴ്സും വിദ്യാർഥി പ്രതിനിധികളും പങ്കെടുത്തു.