കർഷക സമരത്തിന് ഡിവൈഎഫ്ഐ ഐക്യദാർഢ്യം
1394433
Wednesday, February 21, 2024 4:45 AM IST
കുറ്റ്യാടി: കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി കിസാൻ ഐക്യ ജ്വാല സംഘടിപ്പിച്ചു.
കടേക്കച്ചാലിൽ നിന്നും ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം എ.എം. റഷീദ് ഫ്ലാഗ് ഓഫ് ചെയ്തു. കുന്നുമ്മൽ ബ്ലോക്ക് സെക്രട്ടറി എം.കെ. നികേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ. രജിൽ അധ്യക്ഷനായി. സാൻജോ മാത്യു, അർജുൻ മൊകേരി എന്നിവർ പ്രസംഗിച്ചു.