മകളെ കോളജിൽവിട്ട് തിരിച്ചുവരുന്ന വഴി പിതാവ് അപകടത്തിൽ മരിച്ചു
1394032
Monday, February 19, 2024 10:50 PM IST
കുന്ദമംഗലം: മകളെ കോളജിൽ കൊണ്ടുപോയി വിട്ട് തിരിച്ചുവരുന്ന വഴി പിതാവ് വാഹനാപകടത്തിൽ മരിച്ചു.
വര്യട്ട്യാക്കിനടുത്ത് കാർ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ പൂളകോട് നായർകുഴി അമ്മാനംകൂട്ടിൽ വീട്ടിൽ ഷാജി (52) യാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് അപകടം നടന്നത്. കാർ ബൈക്കിൽ ഇടിച്ചതിനു ശേഷം ടിപ്പർലോറിയിലും ഇടിച്ചു.