വന്യമൃഗ സംരക്ഷണ നിയമം പൊളിച്ച് എഴുതണം: കേരളാ കോൺഗ്രസ്-എം
1393951
Monday, February 19, 2024 4:16 AM IST
തിരുവമ്പാടി: വയനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ മൂലം നിരവധി ജീവനുകൾ നഷ്ടപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് മാരകമായ പരിക്ക് ഏൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വന്യമൃഗസംരക്ഷണ നിയമം പൊളിച്ചെഴുതണമെന്ന് കേരളാ കോൺഗ്രസ്-എം തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
വന്യമൃഗ ആക്രമണങ്ങളിൽ മനുഷ്യർ കൊല ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് തിരുവമ്പാടിയിൽ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് മാത്യു ചെമപോട്ടിക്കൽ അധ്യക്ഷത വഹിച്ചു. പ്രിൻസ് പുത്തൻകണ്ടം, റോയി മുരിക്കോലി, ജോസഫ് പൈമ്പിള്ളി,
വിൽസൺ താഴത്ത് പറമ്പിൽ, ജോയി മ്ലാക്കുഴി, ജോസ് ഐരാറ്റിൽ, കാദർ ഹാജി, ഷൈജു കോയിനിലം, മാത്യു തറപ്പ് തൊട്ടി, ജിമ്മി ജോർജ്, അഗസ്റ്റ്യൻ ചെമ്പ്കെട്ടിക്കൽ, മാണി വെള്ളിയേപ്പിള്ളി, ജോസഫ് വയലിൽ എന്നിവർ പ്രസംഗിച്ചു.