വനം വകുപ്പുമന്ത്രി രാജി വയ്ക്കണം: ആം ആദ്മി പാർട്ടി
1393674
Sunday, February 18, 2024 4:40 AM IST
തിരുവമ്പാടി: വയനാട്ടിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജനങ്ങളുടെ ജീവൻ പൊലിയുന്നത് തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ വനംവകുപ്പ് ശക്തമായ നടപടി സ്വീകരിക്കണമെന്നും അല്ലെങ്കില്‍ മന്ത്രി രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി തിരുവമ്പാടിയിൽ സായാഹ്ന ധർണ നടത്തി.
കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഒരുകോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു. തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് സണ്ണി.വി. ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏലിയാസ് പാടത്തുകാട്ടിൽ, ലിൻസ് ജോർജ് , മനു പൈമ്പള്ളി, ജെയിംസ് മറ്റത്തിൽ, അബ്രാഹം വാമറ്റത്തിൽ, ഫൈസൽ മുക്കം, ബേബി ആലക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.