കൊയിലാണ്ടി: കോഴിക്കോട്ട് ബീച്ച് ഹോസ്പറ്റിലിന്റെ കോമ്പൗണ്ടിൽ മുൻപിൽ വച്ച് കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കൊയിലാണ്ടി ചെറിയ മങ്ങാട് സ്വദേശി തെക്കെതല പറമ്പിൽ ഷീന (48) മരണമടഞ്ഞു. ശനിയാഴ്ച വൈകീട്ട് 4.30 ഓടെയായിരുന്നു അപകടം.
ഭർത്താവ് ശിവനെ ബീച്ച് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്ത് വീട്ടിലേക്ക് മടങ്ങാൻ വേണ്ടി മകന്റെ വണ്ടിയിലേക്ക് സാധനങ്ങൾ എടുത്ത് വയ്ക്കുന്നതിനിടയിൽ പാർക്ക് ചെയ്തിടത്തു നിന്നും അമിത വേഗതയിൽ വന്ന കാർ ഷീനയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മക്കൾ: ആകാശ്, അരുൺ, ദൃശ്യ. മരുമകൻ: ശരത്ത്.