സ്നേഹം കൊണ്ട് ലോകത്തെ കീഴടക്കിയ നേതാവാണ് മുഹമ്മദ് നബിയെന്ന് എം.കെ. രാഘവന് എം.പി
1339138
Friday, September 29, 2023 1:07 AM IST
കോഴിക്കോട്: കോഴിക്കോട് ടൗണ്‍ ഏരിയ സുന്നി സംയുക്ത സമിതി നബിദിന റാലി സംഘടിപ്പിച്ചു. മുഖദാര്‍ കടപ്പുറത്ത് നിന്നാരംഭിച്ച റാലി ഫ്രാന്‍സിസ് റോഡ് ഗ്രാന്റ് ഓഡിറ്റോറിയത്തില്‍ സമാപിച്ചു. കോഴിക്കോട് എം.പി എം.കെ രാഘവന് സമാപന സംഗമം ഉദ്ഘാടനം ചെയ്തു.
സ്നേഹം കൊണ്ട് ലോകത്തെ കീഴടക്കിയ നേതാവാണ് മുഹമ്മദ് നബിയെന്ന് എം.കെ രാഘവന് എം.പി പറഞ്ഞു.
മുഹമ്മദ് നബി മനുഷ്യചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കപ്പെടാനുള്ള കാരണം അദ്ദേഹം ലോകത്തെ സ്നേഹിച്ചു എന്നതാണ്. മനുഷ്യസമൂഹത്തെ മാത്രമല്ല തന്റെ കാലത്തുള്ളവരെ മാത്രമല്ല ലോകാവസാനം വരെയുള്ള മുഴുവന്‍ ചരാചരങ്ങളെയും സ്നേഹിച്ചു,
എങ്ങിനെ സ്നേഹിക്കണമെന്ന് ലോകത്തെ പഠിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സയ്യിദ് മുല്ലക്കോയ തങ്ങള്‍ , കൂളിമാട് അബ്ദുറഹ്മാന് സഖാഫി, ഫാളില്‍ നൂറാനി, എസ്.കെ അബൂബക്കര്‍ (കൗണ്‍സിലര്‍) , യാസിര്‍ അലി സഖാഫി, അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, സക്കീര്‍ ഹുസൈന് മുഖദാര്‍, ഫ്രണ്ട്സ് മമ്മു ഹാജി, മാലിക് ഉസ്മാന് തുടങ്ങിയവര്‍ നേതൃത്വം നല്കി.