ഹോട്ടലുകൾക്ക് പിഴ ചുമത്തി
1337413
Friday, September 22, 2023 2:24 AM IST
നാദാപുരം: ചെക്യാട് പഞ്ചായത്തിലെ പാറക്കടവിൽ ഫുഡ് ആൻഡ് സേഫ്റ്റി അധികൃതരും ആരോഗ്യവകുപ്പും ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ ഹോട്ടലുകൾക്ക് പിഴ ചുമത്തി.
വൃത്തിഹീനമായി പ്രവർത്തിച്ചു വന്ന വിപികെവൈ കാറ്ററിംഗ് സ്ഥാപനത്തിൽ നിന്നും പഴകിയ ഇറച്ചി ഫ്രീസറിൽ നിന്നും കണ്ടെത്തി നശിപ്പിച്ചു.
ഫുഡ് സേഫ്റ്റി ലൈസൻസ്, വാട്ടർ പ്യൂരിഫിക്കേഷൻ കാർഡ് എന്നിവ ഇല്ലാതെ പ്രവർത്തിച്ചു വന്നിരുന്ന സ്ഥാപനം താത്ക്കാലികമായി അടച്ചു പൂട്ടാൻ ഉടമയ്ക്ക് നിർദേശം നൽകുകയും, സ്ഥാപനത്തിന് പിഴ ചുമത്തുകയും ചെയ്തു.
പാറക്കടവ് ടൗണിലെ ഫുഡ് പാലസ് ഹോട്ടലിലും പരിശോധന നടത്തി. ഇവിടെ നിന്നും അശ്രദ്ധമായി ഭക്ഷണ പദാർഥങ്ങൾ കൈകാര്യം ചെയ്തതിനും, ഭക്ഷണ പദാർഥങ്ങൾ പ്ലാസ്റ്റിക് കവറുകളിൽ പാർസൽ ചെയ്തതിനും പിഴ ചുമത്തി.