താമരശേരി: കിടപ്പു രോഗികളെ പരിചരിക്കുന്നതിനായി പൂക്കോയ തങ്ങള്‍ ഹോസ്പിസ് (പിടിഎച്ച്)ഹോം കെയര്‍ പദ്ധതിക്ക് താമരശേരിയില്‍ തുടക്കമായി.
മുസ്ലിം ലീഗിന്റെ സാന്ത്വന പരിചരണ വിഭാഗമാണ് പിടിഎച്ച്. താമരശേരി പഞ്ചായത്തിലുള്ള കിടപ്പു രോഗികളെ വീട്ടില്‍ ചെന്ന് പരിചരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പിടിഎച്ചിന്റെ നേതൃത്വത്തില്‍ തുടക്കമായിരിക്കുന്നത്. പിടിഎച്ച് ഹോം കെയര്‍ പദ്ധതിയുടെ ഉദ്ഘാടനവും ഹാജറ കൊല്ലരുകണ്ടി മെമ്മോറിയല്‍ ഹോം കെയര്‍ വാഹനത്തിന്റെ ഫ്ലാഗ് ഓഫും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. പിടിഎച്ച് ചെയര്മാന് പി.എസ്. മുഹമ്മദലി അധ്യക്ഷത വഹിച്ചു. മലബാര്‍ ഹോസ്പിറ്റല്‍ പിടിഎച്ചിന് സംഭാവന നല്കുന്ന വീല്‍ ചെയര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ആശുപത്രി അധികൃതര്‍ സാദിഖലി തങ്ങള്‍ക്ക് കൈമാറി.