തിരുമ്പാടി: അടുത്തിടെ നവീകരിച്ച അഗസ്ത്യൻ മൂഴി കൈതപ്പൊയിൽ റോഡ് കുത്തിപ്പൊളിച്ച് കലുങ്ക് നിർമാണം ആരംഭിച്ചു. അഗസ്ത്യൻ മൂഴി പാലത്തിനു സമീപമാണ് നവീകരിച്ച റോഡ് കുത്തിപ്പൊളിച്ച് കലുങ്ക് നിർമിക്കുന്നത്.
റോഡിന്റെ ഒരു വശത്തുകൂടി വരുന്ന ഓവുചാലിലെ വെള്ളം മറുവശത്തെ ഓവു ചാലിലെത്തിച്ച് പുയിലേക്ക് ഒഴുക്കുന്നതിനാണ് ഇവിടെ കലുങ്ക് നിർമിക്കുന്നത്. ടാറിംഗിന് മുമ്പ് ഈ പ്രവൃത്തി നടത്താത്തതിനാലാണ് റോഡ് വെട്ടിപ്പൊളിക്കേണ്ടി വന്നത്. അധികൃതരുടെ അനാസ്ഥ മൂലമാണ് ഖജനാവിൽ നിന്ന് ലക്ഷങ്ങൾ നഷ്ടപ്പെടുത്തുന്നതും ജനങ്ങൾക്ക് ദുരിതം സൃഷ്ടിക്കുന്നതുമായ പ്രവൃത്തികൾ ആവശ്യമായി വരുന്നത്. ഇപ്പോൾ ഈ റോഡിൽ നടന്നുകൊണ്ടിരിക്കുന്നതും ഈയിടെ നടന്നു കഴിഞ്ഞതായ പല പ്രവൃത്തികളും ഇത്തരത്തിൽ കെടുകാര്യസ്ഥതയുടെ ഫലമാണെന്ന് പരാതിയുണ്ട്.