കൂരാച്ചുണ്ട്: ജൂൺ ആറിന് വൈകീട്ട് താമരശേരിയിൽ നടക്കുന്ന സമര സായാഹ്നത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ബാലുശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന വാഹന പ്രചാരണ ജാഥയുടെ ആദ്യ ദിവസം കൂരാച്ചുണ്ടിൽ സമാപിച്ചു.
കാർഷിക വിളകളായ റബർ-നാളീകേര വിലയിടിവ് തടയുക, കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കർഷക സംഘത്തിന്റെ നേതൃത്വത്തിലാണ് ജാഥ സംഘടിപ്പിച്ചത്.സമാപന സമ്മേളനം പി.പി രവീന്ദ്രനാഥൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ജോസ് ചെരിയൻ അധ്യക്ഷത വഹിച്ചു. ജാഥ ലീഡർ ഒള്ളൂർ ദാസൻ, ശശി കോലോത്ത്, കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് സുരേഷ്, ദിവ്യ തുരുത്തിയാട്, എൻ.കെ. കുഞ്ഞമ്മദ്, പി.എം. തോമസ് എന്നിവർ പ്രസംഗിച്ചു.