എംഡിഎംഎയുമായി യുവാവ് പിടിയിൽ
Wednesday, May 31, 2023 4:59 AM IST
കോ​ഴി​ക്കോ​ട്: കാ​റി​ൽ ക​റ​ങ്ങി​ന​ട​ന്ന് ന​ഗ​ര​ത്തി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ എ​ത്തി​ച്ചു​ന​ൽ​കു​ന്ന യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ.

പെ​രി​ങ്ങ​ളം സ്വ​ദേ​ശി പീ​ക്കു എ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​റോ​ൽ വീ​ട്ടി​ൽ മി​ഥു​ൻ (28) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് 22ഗ്രാം ​എം​ഡി​എം​എ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ര​ണ്ട് മാ​സം മു​ന്പ് ഓ​ർ​ക്കാ​ട്ടേ​രി സ്വ​ദേ​ശി​ക്ക് ല​ഹ​രി​മ​രു​ന്ന് ന​ൽ​കി​യ കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​രു​ന്ന​തി​നി​ടെ​യാ​ണ് മി​ഥു​ൻ അ​റ​സ്റ്റി​ലാ​യ​ത്. ഇ​തി​ന് പു​റ​മെ മാ​വൂ​ർ, മെ​ഡി​ക്ക​ൽ കോ​ള​ജ്, ക​സ​ബ, മു​ക്കം, കു​ന്ന​മം​ഗ​ലം എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ മൂ​ന്ന്‌ വ​ർ​ഷ​ത്തി​നി​ടെ പ​തി​മൂ​ന്നോ​ളം അ​ടി​പി​ടി കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.