ഫാ​സി​സ്റ്റ് സ​ർ​ക്കാ​ർ ജ​നാ​ധി​പ​ത്യ​ത്തെ ഉ​ൻ​മൂ​ല​നം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്നു: തേ​ജ​സ്വി യാ​ദ​വ്
Monday, May 29, 2023 11:23 PM IST
ക​ൽ​പ്പ​റ്റ: ഫാ​സി​സ്റ്റ് സ​ർ​ക്കാ​ർ ജ​നാ​ധി​പ​ത്യ​ത്തെ ഉ​ൻ​മൂ​ല​നം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന് തേ​ജ​സ്വി യാ​ദ​വ്. വ​ർ​ഗീ​യ​ത​ക്കെ​തി​രെ​യും സാ​മൂ​ഹ്യ​നീ​തി​ക്ക് വേ​ണ്ടി​യും ഫാ​സി​സ്റ്റ് സ​ർ​ക്കാ​രി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ എ​ൽ​ജെ​ഡി​യും ആ​ർ​ജെ​ഡി​യും ഒ​ന്നി​ച്ച് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി തേ​ജ​സ്വി യാ​ദ​വ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. എം.​വി. ശ്രേ​യാം​സ് കു​മാ​റി​ന്‍റെ വ​സ​തി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​തേ​ത​ര ക​ക്ഷി​ക​ളു​ടെ യോ​ജി​ച്ചു​ള്ള മു​ന്നേ​റ്റം കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണ​ന്ന് വീ​രേ​ന്ദ്ര​കു​മാ​ർ സ്മൃ​തി സ്തൂ​പം സ​ന്ദ​ർ​ശി​ച്ച ആ​ർ​ജെ​ഡി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
രാ​ജ്യം ഇ​ന്ന് പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു പോ​കു​ന്ന​തെ​ന്ന് പ​റ​ഞ്ഞ തേ​ജ​സ്വി​യാ​ദ​വ് വ​ർ​ഗീ​യ​ത​ക്കെ​തി​രെ​യാ​ണ് പ്ര​ധാ​ന പോ​രാ​ട്ടം ഉ​ണ്ടാ​വേ​ണ്ട​തെ​ന്ന് ഓ​ർ​മി​പ്പി​ച്ചു. ജാ​തി സെ​ൻ​സ​സ​ല്ല എ​ത്ര പേ​ർ തൊ​ഴി​ലി​ല്ലാ​ത്ത​വ​രു​ണ്ട് എ​ന്ന വി​ക​സ​ന സെ​ൻ​സ​സ് ആ​ണ് വേ​ണ്ട​തെ​ന്നും പ​റ​ഞ്ഞു. ക​ൽ​പ്പ​റ്റ പു​ളി​യാ​ർ മ​ല​യി​ൽ എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ സ്മൃ​തി സ്തൂ​പം സ​ന്ദ​ർ​ശി​ച്ച് പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി സ്തൂ​പ​ത്തി​ന് ചു​റ്റും മ​ര​ത്തൈ​ക​ൾ ന​ട്ട ശേ​ഷ​മാ​ണ് എം.​വി. ശ്രേ​യാം​സ് കു​മാ​റി​ന്‍റെ വ​സ​തി​യി​ൽ തേ​ജ​സ്വി​യാ​ദ​വും ആ​ർ​ജെ​ഡി രാ​ജ്യ​സ​ഭാ നേ​താ​വ് മ​നോ​ജ് ജാ ​എം​പി​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ക​ണ്ട​ത്.
ത​ന്‍റെ പി​താ​വും എം.​പി. വീ​രേ​ന്ദ്ര​കു​മാ​റും ഒ​രു കാ​ല​ത്ത് ഒ​രു​മി​ച്ച് പോ​രാ​ടി​യ​വ​രാ​ണെ​ന്നും ഒ​രു മ​ര​ത്തി​ന്‍റെ ശാ​ഖ​ക​ൾ എ​ന്ന പോ​ലെ ഇ​നി​യും ഒ​രു​മി​ച്ച മ​ക്ക​ളാ​യ ത​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.