വളർത്തുപോത്തിന്റെ ആക്രമണത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം
1418189
Monday, April 22, 2024 11:52 PM IST
കോഴിക്കോട്: വളർത്തുപോത്തിന്റെ ആക്രമണത്തിൽ ഗൃഹനാഥൻ മരണമടഞ്ഞു. മാവൂരിനടുത്ത് പനങ്ങോട് താമസിക്കുന്ന അരയങ്കോട് പള്ളിക്കണ്ടി അസൈനാ(70)ണ് മരണപ്പെട്ടത്. ഇന്നലെ വൈകീട്ട് പനങ്ങോട്- മുണ്ടനട റോഡിലാണ് സംഭവം. പോത്തിനെ വയലിൽ നിന്നും അഴിച്ചു കൊണ്ടുവരുന്നതിനിടെ ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അസൈനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ. ഭാര്യ: ബിച്ചിപാത്തു. മക്കൾ: ഹസീബ്, നജീബ്, ദുജാനത്ത്, നുസ്റത്ത്, ആഷിഖ, ഹസീന, ഫായിദ. മരുമക്കൾ: ലത്തീഫ് മലയമ്മ, മൻസൂർ ഓമശേരി, മുജീബ് മുക്കം, അസ്ലം പെരിന്തൽമണ്ണ, ഷഹീർ കിഴിശേരി, ഫർസാന പെരുമണ്ണ, റിഷാന മുക്കം.