ചു​ര​ത്തി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ വ​യോ​ധി​ക​ൻ മ​രി​ച്ചു
Tuesday, April 23, 2024 10:20 PM IST
കോ​ട​ഞ്ചേ​രി: താ​മ​ര​ശേ​രി ചു​രം ഒ​ന്നാം വ​ള​വി​ന് താ​ഴെ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. നെ​ല്ലി​പ്പൊ​യി​ൽ സ്വ​ദേ​ശി മ​ണ്ണാ​രോ​ട്ട് എം.​എം. ഏ​ബ്ര​ഹാം (70) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ഹൈ​വേ പോ​ലീ​സും ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ത​ടി ക​യ​റ്റി ചു​രം ഇ​റ​ങ്ങി വ​രി​ക​യാ​യി​രു​ന്ന ലോ​റി​യു​മാ​യാ​ണ് ബൈ​ക്ക് ഇ​ടി​ച്ച​ത്. മാ​ന​ന്ത​വാ​ടി​യി​ലെ ഡി ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​ർ ജീ​വ​ന​ക്കാ​ര​നാ​ണ് മ​രി​ച്ച​ത്.

ഭാ​ര്യ: ലി​ല്ലി, ചു​ങ്ക​ത്ത​റ കൊ​ന്നോ​ലി മ​ണ്ണി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ്നേ​ഹ, സ​തോ​ഷ്, സൗ​മ്യ. മ​രു​മ​ക്ക​ൾ: ബി​നു ആ​ൽ​ത്ത​റ​ക്ക​ൽ (എ​ട​ക്ക​ര), ജൂ​ബി പു​ത്ത​ൻ​പ​റ​മ്പി​ൽ (നെ​ല്ലി​പ്പൊ​യി​ൽ), ബി​ന്‍റോ​യ് നെ​ല്ലി​ക്കു​ന്ന​ത്ത് (കേ​ള​കം). സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് പു​ലി​ക്ക​യം ഇ​മ്മാ​നു​വ​ൽ മാ​ർ​ത്തോ​മ്മാ പ​ള്ളി​യു​ടെ അ​ടി​മ​ണ്ണ് സെ​മി​ത്തേ​രി​യി​ൽ.