സ്ട്രീ​റ്റ് വാ​ക്ക് സം​ഘ​ടി​പ്പി​ച്ചു
Wednesday, April 24, 2024 5:32 AM IST
മു​ക്കം: "ഇ​ട​തു​ണ്ടെ​ങ്കി​ലേ ഇ​ന്ത്യ​യു​ള്ളൂ, ഭ​ര​ണ​ഘ​ട​ന​യെ സം​ര​ക്ഷി​ക്കു​ക, ഇ​ന്ത്യ​യെ ര​ക്ഷി​ക്കു​ക' എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി ആ​നി രാ​ജ​യു​ടെ വി​ജ​യ​ത്തി​ന് വേ​ണ്ടി പു​രോ​ഗ​മ​ന അ​ഭി​ഭാ​ഷ​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ക്ക​ത്ത് സ്ട്രീ​റ്റ് വാ​ക്ക് സം​ഘ​ടി​പ്പി​ച്ചു.

തു​ട​ർ​ന്ന് മു​ക്കം ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ചേ​ർ​ന്ന പൊ​തു​സ​മ്മേ​ള​നം മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. എ​ട​ത്തൊ​ടി രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ അ​ഡ്വ. ജി​മ്മി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. പി. ​വ​സ​ന്തം, അ​ഡ്വ . ചാ​ത്തു​ക്കു​ട്ടി, അ​ഡ്വ. പി. ​ഗ​വാ​സ്, അ​ഡ്വ. ജോ​ജു സി​റി​യ​ക്, അ​ഡ്വ. പി. ​ലി​വി​ൻ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.