തൊ​ട്ടി​ൽ​പ്പാ​ല​ത്തും ക​ലാ​ശ​ക്കൊ​ട്ടി​നു നി​യ​ന്ത്ര​ണം
Tuesday, April 23, 2024 7:02 AM IST
കു​റ്റ്യാ​ടി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു തൊ​ട്ടി​ൽ​പ്പാ​ലം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ലാ​ശ​ക്കൊ​ട്ട് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ന്ന​തി​നു പോ​ലീ​സും വി​വി​ധ മു​ന്ന​ണി നേ​താ​ക്ക​ളും സം​യു​ക്ത​മാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

തൊ​ട്ടി​ൽ​പ്പാ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു​കൊ​ണ്ട് 23 പേ​ർ പ​ങ്കെ​ടു​ത്തു. യോ​ഗ​ത്തി​ൽ എ​സ്എ​ച്ച്ഒ ടി.​എ​സ്.​ബി​നു വി​ശ​ദീ​ക​ര​ണം ന​ട​ത്തി. കൊ​ട്ടി​ക്ക​ലാ​ശം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ന്ന​തി​നൊ​പ്പം, ഒ​രു കേ​ന്ദ്ര​ത്തി​ൽ ഒ​രു സ​മ​യം ഒ​രു മു​ന്ന​ണി​യു​ടെ പ്ര​ചാ​ര​ണ വാ​ഹ​നം മാ​ത്രം എ​ത്തു​ന്ന രീ​തി​യി​ൽ ക്ര​മീ​ക​രി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. അ​നു​മ​തി​യി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ടി തോ​ര​ണ​ങ്ങ​ളു​മാ​യി പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ പോ​ലീ​സ് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ബൂ​ത്തി​ന് 100 മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള പ്ര​ചാ​ര​ണ​സാ​മ​ഗ്രി​ക​ൾ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ നേ​ര​ത്തെ ത​ന്നെ സ്വ​മേ​ധ​യാ നീ​ക്കം ചെ​യ്യു​ന്ന​തി​നും തീ​രു​മാ​ന​മാ​യി.