മ​ണ്ടോ​പ്പാ​റ​യി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക​ളു​ടെ വി​ള​യാ​ട്ടം
Tuesday, April 23, 2024 7:02 AM IST
കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡ് മ​ണ്ടോ​പ്പാ​റ​യി​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി നാ​ശ​ന​ഷ്ടം വ​രു​ത്തി. ക​ർ​ഷ​ക​രാ​യ വ​ട​ക്കേ​ൽ ജോ​ബി, ഒ​റ്റ​പ്ലാ​ക്ക​ൽ റെ​ജി എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ത്തി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങി നാ​ശം വി​ത​ച്ച​ത്.

അ​ടു​ത്ത​കാ​ല​ത്ത് ഈ ​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​ണ്. പെ​രു​വ​ണ്ണാ​മൂ​ഴി ഡാം ​റി​സ​ർ​വോ​യ​ർ നീ​ന്തി​ക്ക​ട​ന്നാ​ണ് കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. ഇ​ത് ത​ട​യാ​ൻ ശാ​ശ്വ​ത​മാ​യ മാ​ർ​ഗം വ​നം​വ​കു​പ്പ് സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി ഉ​യ​രു​ന്ന​ത്.

സോ​ളാ​ർ ഫെ​ൻ​സിം​ഗ് അ​ട​ക്ക​മു​ള്ള പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. കൃ​ഷി​നാ​ശം വ​രു​ത്തി​യ സ്ഥ​ലം വാ​ർ​ഡ് അം​ഗം വി​ൻ​സി തോ​മ​സ് സ​ന്ദ​ർ​ശി​ച്ചു.