നി​ല​പാ​ടി​ല്‍ മാ​റ്റ​മി​ല്ല: കാ​ന്ത​പു​രം
Friday, April 26, 2024 5:58 AM IST
കോ​ഴി​ക്കോ​ട്: ഇ​ന്നു ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കാ​ന്ത​പു​രം സു​ന്നി വി​ഭാ​ഗ​ത്തി​ന്‍റെ നി​ല​പാ​ടി​ല്‍ യാ​തൊ​രു മാ​റ്റ​വു​മി​ല്ലെ​ന്ന് കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ​ലി​യാ​ര്‍.

പ്ര​സ്ഥാ​ന​ത്തി​ന്‍റെ നി​ല​പാ​ട് കൃ​ത്യ​മാ​യി എ​ല്ലാ ഘ​ട​ക​ങ്ങ​ളെ​യും അ​റി​യി​ക്കു​ക​യും പ്ര​സ്തു​ത നി​ര്‍​ദേ​ശം സം​ഘ​ട​നാ സം​വി​ധാ​നം വ​ഴി താ​ഴെ ത​ട്ടി​ലേ​ക്ക് എ​ത്തി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

അ​തി​ന് വി​രു​ദ്ധ​മാ​യി ത​ന്‍റെ​യോ പ്ര​സ്ഥാ​ന​ത്തി​ന്‍റെ സം​സ്ഥാ​ന, ജി​ല്ലാ നേ​താ​ക്ക​ളു​ടേ​യോ പേ​രി​ല്‍ ഇ​റ​ങ്ങു​ന്ന യാ​തൊ​രു വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളി​ലും ആ​രും വ​ഞ്ചി​ത​രാ​ക​രു​തെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

എ​ല്ലാ പ്ര​വ​ര്‍​ത്ത​ക​രും നേ​ര​ത്തെ വോ​ട്ട് ചെ​യ്യ​ണ​മെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും പ്രാ​യം​ചെ​ന്ന​വ​രു​ടെ​യും വോ​ട്ടു​ക​ള്‍ പാ​ഴാ​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം ഓ​ര്‍​മ​പ്പെ​ടു​ത്തി.