എസ്യുസിഐ റോഡ്ഷോ നടത്തി
1418726
Thursday, April 25, 2024 4:34 AM IST
കോഴിക്കോട്: കോർപറേറ്റുകൾക്കുവേണ്ടി രാജ്യം മുടിക്കുന്ന ബിജെപി ഭരണത്തെ പുറത്താക്കുക, ജനകീയ സമര രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് മത്സരിക്കുന്ന എസ്യുസിഐ (കമ്മ്യൂണിസ്റ്റ്) സ്ഥാനാർഥി ഡോ.എം. ജ്യോതിരാജിന്റെ റോഡ് ഷോ നടത്തി. ചിന്താവളപ്പിൽ നിന്നു ആരംഭിച്ച റോഡ്ഷോ വൈക്കം മുഹമ്മദ് ബഷീർ റോഡിൽ സമാപിച്ചു.
രാഷ്ട്രത്തിന്റെ ആസ്തികളും പൊതുമേഖലാസ്ഥാപനങ്ങളും വിഭവങ്ങളും സ്വകാര്യ കുത്തകകൾക്ക് തീറെഴുതിയ മോദിക്ക് കനത്ത തിരിച്ചടി നൽകണമെന്ന് സമാപനയോഗം ഉദ്ഘാടനം ചെയ്ത പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം വി.കെ. സദാനന്ദൻ പറഞ്ഞു. സ്റ്റുഡന്റ്സ് മാനിഫെസ്റ്റോ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. റഹീം പ്രസംഗിച്ചു.