സ്കൂ​ട്ട​ർ മ​റി​ഞ്ഞ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Monday, April 22, 2024 11:52 PM IST
താ​മ​ര​ശേ​രി: സ്കൂ​ട്ട​ർ മ​റി​ഞ്ഞ് ഗൃ​ഹ​നാ​ഥ​ൻ മ​ര​ണ​മ​ട​ഞ്ഞു. ക​ണ്ണ​പ്പ​ൻ​കു​ണ്ട് പു​റാ​യി​ൽ അ​ബ്ബാ​സാ(60)​ണ് മ​രി​ച്ച​ത്. അ​ബ്ബാ​സി​നൊ​പ്പം സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്ത മ​ണ​ൽ​വ​യ​ൽ സ്വ​ദേ​ശി സ​ലാ​മി​നെ പ​രി​ക്കു​ക​ളോ​ടെ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ മൈ​ല​ള്ളാം​പാ​റ​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഇ​രു​വ​രും സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ ബ്രേ​ക്ക് ന​ഷ്ട​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ഉ​ട​ൻ ത​ന്നെ ഈ​ങ്ങാ​പ്പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​യാ​യി​രു​ന്നു അ​ബ്ബാ​സി​ന്‍റെ മ​ര​ണം. റം​ല​യാ​ണ് അ​ബ്ബാ​സി​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: റം​ഷാ​ദ്, റം​ഷീ​ന. മ​രു​മ​ക്ക​ൾ: അ​ൻ​വ​ർ (മീ​ന​ങ്ങാ​ടി), ത​ൻ​വീ​റ.