മാ​തൃ​ക ഹ​രി​ത ബൂ​ത്തി​നൊ​പ്പം സെ​ൽ​ഫി പോ​യി​ന്‍റ് ഒ​രു​ക്കി മു​ക്കം ന​ഗ​ര​സ​ഭ
Friday, April 26, 2024 6:05 AM IST
മു​ക്കം: മാ​തൃ​ക ഹ​രി​ത ബൂ​ത്തി​നൊ​പ്പം സെ​ൽ​ഫി പോ​യി​ന്‍റ് ഒ​രു​ക്കി മു​ക്കം ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗം. മ​ണാ​ശേ​രി ജി​യു​പി സ്കൂ​ളി​ലാ​ണ് ബൂ​ത്ത്‌ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പി​നോ​ടൊ​പ്പം ത​ന്നെ പ​രി​സ്ഥി​തി​യും സം​ര​ക്ഷി​ക്കു​ക എ​ന്ന അ​വ​ബോ​ധം ന​ൽ​കു​ക എ​ന്നു​ള്ള​താ​ണ് ന​ഗ​ര​സ​ഭ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക എ​ന്ന​തും ഇ​തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്നു​നു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തോ​ടൊ​പ്പം ത​ന്നെ പ്ര​ദേ​ശ​ത്തെ 33 പോ​ളിം​ഗ് ബൂ​ത്തി​ലും ജൈ​വ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ച്ച് ഹ​രി​ത ക​ർ​മ്മ സേ​ന ശേ​ഖ​രി​ച്ച് സം​സ്ക​രി​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

ന​ഗ​ര​സ​ഭ ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ സ​ജി മാ​ധ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹെ​ൽ​ത്ത്‌ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എം. ​ജി​ല, കെ. ​മോ​ഹ​ന​ൻ, ആ​ശ തോ​മ​സ്, വി. ​ഷി​ബു, ശു​ചി​ത്വ മി​ഷ​ൻ യം​ഗ് പ്ര​ഫ​ഷ​ണ​ൽ ശ്രീ​ല​ക്ഷ്മി, സാ​രം​ഗി കൃ​ഷ്ണ, ന​ഗ​ര​സ​ഭ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രാ​ണ് ബൂ​ത്ത് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.