രാ​ഹു​ൽ ഗാ​ന്ധി​ക്കാ​യി വോ​ട്ട​ഭ്യ​ർ​ഥി​ച്ച് ജ​ന​പ്ര​തി​നി​ധി​ക​ൾ
Wednesday, April 24, 2024 5:32 AM IST
മു​ക്കം: വ​യ​നാ​ട് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ ഗാ​ന്ധി​ക്കാ​യി വോ​ട്ട​ഭ്യ​ർ​ഥി​ച്ച് കൊ​ടി​യ​ത്തൂ​രി​ലെ യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ൾ. പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളും മ​ത- സാം​സ്കാ​രി​ക രം​ഗ​ത്തു​ള്ള​വ​രേ​യും നേ​രി​ൽ ക​ണ്ടാ​ണ് വോ​ട്ട​ഭ്യ​ർ​ഥി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ത​ത് വാ​ർ​ഡു​ക​ളും അ​ങ്ങാ​ടി​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദി​വ്യ ഷി​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ​സ​ൽ കൊ​ടി​യ​ത്തൂ​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ബാ​ബു പൊ​ലു​കു​ന്ന്, ആ​യി​ഷ ചേ​ല​പ്പു​റം, മ​റി​യം​കു​ട്ടി ഹ​സ​ൻ, മു​ൻ പ്ര​സി​ഡ​ന്‍റ് വി. ​ഷം​ലൂ​ല​ത്ത്, എം.​ടി. റി​യാ​സ്, ഫാ​ത്തി​മ നാ​സ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.